ജല ദിനം
സഹ്യപർവ്വതം മുതൽ അറബിക്കടലു വരെ നീണ്ട വലിയ കുഴി തോണ്ടി പുഴയെ മറചെയ്ത് നമ്മൾ വർഷാവർഷം ജലദിനം എന്ന് ശ്രാദ്ധ മുട്ടുന്നു
മറവി
.
അയ്യോ
കിണർ പൂട്ടാൻ മറന്നല്ലോ
എന്ന നിലവിളിയോടെ
അയാൾ ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് ഓട്ടോ പിടിച്ച് പാഞ്ഞു
ബാക്കി
.
ഷവറിൽ നിന്നും രണ്ടു തുള്ളി. അയാളുടെ നെറുകയിൽ വീണു
കുളിമുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒരു തേങ്ങൽ പ്രതിധ്വനിച്ചു
മകനേ
ഇതേ ബാക്കിയുള്ളൂ.