ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് പോകാന്‍ പുറപ്പെടുകയായിരുന്നു അവന്‍ .എല്‍ കെ ജി യില്‍ ആയിരുന്നപ്പോള്‍ സമയത്തും അസമയത്തും അനുജന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായായിരുന്നു ..ഇന്നവന്‍ പറഞ്ഞതാണ് വിശേഷം ..
പിന്നെ ചേച്ചീ ഇക്കൊല്ലം മുതല്‍ സ്കൂളില്‍ ചേച്ചി എന്റെ ഒരു കാര്യവും നോക്കാന്‍ വരണ്ട .ട്ടോ .എന്നെ ഇനി ഞാന്‍ തന്നെ നോക്കിക്കൊള്ളാം ...
ഞാന്‍ അവനെ അടിമുടി നോക്കി ...
ശരിയാണല്ലോ അവന്‍ വളര്‍ന്നു ആകാശം മുട്ടിയിരിക്കുന്നു .
അതേയ്.. മോന്തിയാകുമ്പോ നീ എന്റെ വീട്ടിലേക്കു വാ .ഇടയ്ക്കിടെ എന്റെ .അമ്മയുടെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരും ...രണ്ടു കണ്ണില്‍ നിന്നും വെള്ളം ഒഴുകിക്കൊണ്ടേ ഇരിക്കും ..
ഒരീസം ഞാന്‍ ചോദിച്ചു ..
എനിക്ക് ആറുമാസം പ്രായം ഉള്ളപ്പോ ആണത്രേ അച്ഛന്‍ വെള്ളത്തില്‍ വീണു മരിച്ചത് .അച്ഛനെ കണ്ട ഓര്‍മ എനിക്കില്ല ..എന്നാലും എനിക്കും അതോര്‍ത്താല്‍ കരച്ചില്‍ വരും ..
സ്റാന്റ് അപ്പ് , അപ്പു ആന്‍റ് രോഹന്‍ ...
പതറി എഴുനേല്‍ക്കുമ്പോള്‍ അവന്റെ കണ്ണില്‍ ഹൈഡ്രജനും ഓക്സിജനും കൂടിച്ചേരുന്നത് ഞാന്‍ വ്യക്തമായി കണ്ടു ..