2012 ഏപ്രിൽ 29, ഞായറാഴ്‌ച
2012 ഏപ്രിൽ 22, ഞായറാഴ്‌ച
കാഴ്ച
ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.
എന്നെയും കളിക്കാന്‍ കൂട്ടുമോ ?
കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.
ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?
അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)