2012, ഏപ്രിൽ 22, ഞായറാഴ്‌ച

കാഴ്ച 

ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.

എന്നെയും കളിക്കാന്‍ കൂട്ടുമോ ?

കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.

ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?

അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ