അനൂപ് റോയ് -ചിത്രകാരന്‍ |
നാരാനത്ത് ഭ്രാന്തന്‍ (അനൂപിന്റെ പെയിന്റിംഗ് )
മന്തും ഭ്രാന്തും
അങ്ങിനെ സാമാന്യം വലിപ്പമുള്ള ഒരു കല്ല് അത്തിപ്പറ്റ കുന്നിലേക്ക് ഉരുട്ടിക്കയറ്റി തെല്ലിട നാറാനത്ത് ഭ്രാന്തന്‍
വിശ്രമിക്കാനിരിക്കുംപോളാണ് സ്ഥലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓടി കിതച്ചു എത്തിയത്
ആരാത് ?
ഞാന്‍ സ്ഥലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍.....ഒരു അര്‍ജന്റ് കാര്യം പറയാന്‍ വന്നതാ..
പറയു കേള്‍ക്കാന്‍ പറ്റുമോന്നു നോക്കട്ടെ (ഭ്രാന്തന്‍ )..
ഇയ്യിടയായി നാട്ടില്‍ ആകെ ഒരു പരാതി..
എന്താത് ? അഥവാ നാട്ടില്‍ എന്തിനെപറ്റിയാണ് പരാതി ഇല്ലാത്തത്"? (ഭ്രാന്തന്‍ )
നാട്ടില്‍ മന്ത് രോഗം പടരുന്നു.. താങ്കള്‍ക്ക് കാലാകാലങ്ങളായി മന്തുണ്ടല്ലോ ?താങ്കളാണ് രോഗം പരത്തുന്നത്
എന്നാണു നാട്ടില്‍ പാട്ട്.
നാട്ടില്‍ പാട്ടിനു സംഗതി മഹാ മോശം..ഭാവാച്ചാ തീരെ ഇല്ലെയ്നും (ഭ്രാന്തന്‍)
എന്താലായും താങ്കള്‍ ഈ മന്ത് നിവാരണ ഗുളിക കഴിക്കണം ..പറ്റുച്ചാ ഈ രാജ്യം വിട്ടു പോകുകേം വേണം..
ഡി എം ഒയുടെ ഓര്‍ഡര്‍ ഉണ്ട്..കോപ്പി കാണണോ...?
അനന്തരം അത്തിപ്പറ്റ കുന്നിനെ കിടിലം കൊള്ളിച്ച ഒരു പൊട്ടിച്ചിരിയോടെ ഒരു കൂറ്റന്‍ കല്ല് താഴേക്കു ഉരുണ്ടു പോയി.
dear sivaprasad
മറുപടിഇല്ലാതാക്കൂglad to see your writings