2012 നവംബർ 22, വ്യാഴാഴ്‌ച
2012 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച
ശേഷം
-------
ഒരു മുത്തശനും അദ്ദേഹത്തിന്റെ മകനും പേരക്കുട്ടിയായ പതിനഞ്ചുകാരനും കൂടി നഗരത്തിലേക്കുള്ള യാത്രയാണ്. മുത്തശനെ വുദ്ധസദനത്തില്‍ ആക്കണം .അക്കാര്യം മകന് മാത്രമേ അറിയൂ. മുത്തശനോ പെരക്കുട്ടിക്കോ അറിയില്ല .അങ്ങിനെ അവര്‍ അവിടെ എത്തി .
മുത്തശനെ വരാന്തയില്‍ ഇരുത്തി മകനും പേരക്കുട്ടിയും സദനത്തിന്റെ ഓഫീസില്‍ കയറി .സദനം നടത്തിപ്പുകാര്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിശദീകരിക്കുകയാണ് .രാവിലെയും വൈകിട്ടും കുളി ,വ്യായാമം, യോഗ, നല്ല ഭക്ഷണം , വിനോദം ,ടി വി , കമ്പ്യുട്ടര്‍, ഡോക്ടര്‍ , സ്നേഹം ,കാരുണ്യം ,.ദയ....ഇടക്കിടെ ബന്ധുക്കള്‍ക്ക് വന്നു കാണാം ....അങ്ങിനെ എല്ലാം എല്ലാം ...
മകന് തൃപ്തിയായി .എല്ലാ സൌകര്യത്തിനും കൂടി സദനം ഈടാക്കുന്ന തുക മകന്‍ എന്നി നല്‍കി .അപ്പോളാണ് പേരക്കുട്ടി ഇടപെട്ടത്.
അച്ഛാ ഇത്രയും സൗകര്യം ഇവിടെ ഉണ്ടെങ്കില്‍ അച്ഛന്‍ കൂടി ഇവിടെ നിന്നോ . ഞാന്‍ വീട്ടില്‍ പോയി അമ്മയെ കൂടി കൂട്ടി കൊണ്ടുവരാം ..
ഇതും പറഞ്ഞു അവന്‍ ധൃതിയില്‍ പുറത്തിറങ്ങി കാറോടിച്ചു പോയി .

2012 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച
കുചേലവൃത്തം രണ്ടാം ഭാഗം
അങ്ങിനെ അവില്‍ പൊതിയുമായി കുചേലന്‍ കൃഷ്ണനെ കാണാന്‍ എത്തിയതായിരുന്നു
കൂട്ടുകാരനെ കണ്ട പാടെ കൃഷ്ണന്‍ പ്രാരാബ്ദങ്ങളുടെ കെട്ടഴിച്ചു
"ഇന്‍കം ടാക്സുകാരെ കൊണ്ട് പൊറുതി മുട്ടി ..റബ്ബറിനാനെന്കില്‍ വിലയിടിഞ്ഞു ..തേങ്ങക്ക് വിലയില്ല, തെങ്ങ് കയരാനാനെന്കില്‍ ആളെ കിട്ടുന്നില്ല , പാടമൊക്കെ വിറ്റുഓഹരികച്ചവടത്തിലിട്ടതും സ്വാഹ..മക്കളുടെ വിദ്യാഭ്യാസം ,എടുത്ത വായ്പകളുടെ തിരിച്ചടവ് ...ഹോ സ്ഥിതി ആകെ കഷ്ടത്തിലാ "
കുചേലന്‍ അവില്‍ പൊതി കെട്ടഴിക്കാന്‍ മിനക്കെടാതെ പെരിവഴിയിലെക്കിറങ്ങി വീട്ടിലേക്കു വച്ച് പിടിച്ചു .
2012 ജൂലൈ 18, ബുധനാഴ്‌ച
2012 ഏപ്രിൽ 29, ഞായറാഴ്‌ച
2012 ഏപ്രിൽ 22, ഞായറാഴ്‌ച
കാഴ്ച
ഞങ്ങള്‍ തുണിക്കടയിലൂടെ ഓടിക്കളിക്കാന്‍ തുടങ്ങിയതായിരുന്നു ..അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കേട്ട് ആദ്യം ഒന്നമ്പരന്നു..ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുട്ടി.ഭംഗിയുള്ള കുപ്പായവും ഇട്ടു മുഖത്ത് വല്ലാത്ത സങ്കടവുമായി നില്‍ക്കുന്നു.
എന്നെയും കളിക്കാന്‍ കൂട്ടുമോ ?
കരച്ചിലിനിടയില്ലൂടെ അവന്‍ ഞങ്ങളോട് ചോദിച്ചു...ഞങ്ങള്‍ അവന്റെ ചുറ്റും കൂടി ..അവന്റെ കണ്ണുകള്‍ തുടച്ചു..ഊര്‍ന്നു വീഴാന്‍ പാകത്തില്‍ നിന്ന അവന്റെ തൊപ്പി തലയില്‍ ശരിയാക്കി വച്ചു.ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു.
ഞാന്‍ എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരണമോ ?
അവന്‍ ഞങ്ങളെ കടയുടെ മുന്‍വശതെക്ക് കൊണ്ടുപോയി ..അവിടെ അവന്റെ അച്ഛനും അമ്മയും ഒരു കണ്ണാടി കൂടിനുള്ളില്‍ ..വരണ്ടുണങ്ങിയ മുഖവുമായി തൂങ്ങിയാടിയിരുന്നു.. പൊടി പിടിച്ച രണ്ടു പ്രതിമകള്‍ .

2012 ജനുവരി 27, വെള്ളിയാഴ്‌ച
ധാരണ
ചെമ്പരത്തിപ്പൂതന്നെയായിരുന്നു കയ്യില്‍ ,
അവളതെന്റെചങ്കാണെന്നു ,
തെറ്റിദ്ധരിക്കുയായിരുന്നു
ചെമ്പരത്തിപ്പൂതന്നെയായിരുന്നു കയ്യില്‍ ,
അവളതെന്റെചങ്കാണെന്നു ,
തെറ്റിദ്ധരിക്കുയായിരുന്നു
ആശംസ
=========
ഹരിത സുന്ദരമായ സ്വപ്നത്തില്‍ നിന്നാണ് അവളെന്നെ വിളിച്ചുണര്‍ത്തിയത്
ഒരു മരുഭൂമിയില്‍പിടിച്ചിരുത്തി അവളൊരു നരച്ച കടലാസു നല്‍കി
അതില്‍ നല്ല നട്ടുച്ച ആശംസിക്കുന്നു
എന്നെഴുതിയിരുന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)