സഹന കാണ്ഡം
വിശന്നു തെണ്ടിയും പേടിച്ചു മണ്ടിയും
കാമിച്ചു കരഞ്ഞും മടുത്ത കഴുതക്കൂട്ടംസുദര്‍ശന ക്രിയക്ക് ഒത്തു ചേര്‍ന്നു
ഒടുവില്‍ ക്ഷമ തെറ്റിയ ദൈവം കണ്‍ തുറന്നു.
കഴുതകള്‍ ചോദിച്ചു തുടങ്ങി
വിഴുപ്പു ചുമക്കുന്നതില്‍ നിന്നും സര്‍വകാല മോചനം ?
വിഴുപ്പു ചുമക്കുന്നതില്‍ നിന്നും സര്‍വകാല മോചനം ?
ദൈവം: സാധ്യമല്ല ..
പീഡനങ്ങളില്‍ നിന്നും ഇടക്കാല ആശ്വാസം?
ദൈവം: നടപ്പില്ല
പൂര്‍വ കാല പ്രാബല്യത്തോടെ സമീകൃത ആഹാരം ?
ദൈവം: ആ പൂതി വേണ്ട
പിന്നെ എന്ത് തരും ?(കോറസ്)
അഞ്ചു കൊല്ലത്തില്‍ ഒരിക്കലോ അമ്പലക്കുരങ്ങുകള്‍ക്ക്
സിംഹവാലന്‍ കുരങ്ങുകള്‍
പിന്തുണ പിന്‍ വലിക്കലോ ഏതാണോ ആദ്യം വരുന്നതെങ്കില്‍
ആ മുറക്ക് പൊട്ട ചട്ടി നിറയെ സമ്മതി ദാന അവകാശം തരാം
അതോടെ കണ്ട്രോള്‍ റൂമുമായി ദൈവത്തിന്റെ ബന്ധം നിലച്ചു.
സര്‍വമാന കഴുതകളും സുദര്‍ശന ക്രിയയില്‍ നിന്നുംപുറത്തുചാടി
ഭാരത പുഴയുടെ തീരത്തേക്ക് മണല്‍ ചുമക്കാനായി പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ