കുമ്പസാരം
കുമ്പസാരിക്കാനായി കൂട്ടിലേക്ക് കയറിയതാണ്
ഞാന്‍.
പെട്ടെന്ന് പുരോഹിതന് എന്നോട്
കുമ്പസാരിക്കാന്‍ തുടങ്ങി.
ദൈവമേ .....
എണ്ണിയാല്‍ തീരാത്ത പാപങ്ങള്‍..
ഉച്ചയായിട്ടും
മൂവന്തിയായിട്ടും തീരുന്നുമില്ല...
ദൈവമേ .....
ഒന്ന് കുമ്പസാരിച്ചിട്ട് വേണമല്ലോ
എനിക്കെന്റെ നാട്ടിന് പുറത്തേക്കുള്ള
ലാസ്റ്റ് ബസ് പിടിക്കാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ