മറുതുണി ---------- ഉടുതുണിക്ക് മറുതുണി ഉണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ അവന്‍ പിച്ചി ചീന്താന്‍ പുറപ്പെട്ടപ്പോള്‍ രണ്ടും കല്പിച്ചു അവള്‍ അത് അഴിച്ചെടുത്ത് ഭദ്രമായി ചുരുട്ടിപ്പിടിച്ചു .
കൂലി
-------
ഇഞ്ചിഞ്ചായി കൊല്ലാന്‍ നിങ്ങള്ക്ക് അറിയാമല്ലോ ..
ആ നിലയ്ക്ക് ഈ പണി നിങ്ങള്ക്ക് എന്തെളുപ്പം .. ഒറ്റ വലിക്കു കൊന്നാല്‍ മതിയല്ലോ . രണ്ടു ലക്ഷം വരുമാനവും .. ആരാച്ചാരായി പോകാന്‍ ഭാര്യ നിര്‍ബന്ധിക്കുന്നു
മരണ വീട്ടില്‍ നിന്നും ഹിന്ദിയില്‍ ഉള്ള കൂട്ടക്കരച്ചില്‍ കെട്ടു ആദ്യം ഒന്ന് അന്തിച്ചു .ഈ വീട്ടിലെ ആര്‍ക്കും ഉത്തരെന്ത്യന്‍ ബന്ധുക്കള്‍ ഇല്ലല്ലോ ...
പിന്നെ ആണ് മനസ്സിലായത് ..ചാക്കാല കരയാന്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സമയവും സൌകര്യവും ഇല്ലാത്തതിനാല്‍ വീട്ടു ജോലിക്കെത്തിയ ബീഹാറികളെ ഏല്‍പ്പിച്ചതാണ് ..