2019, ജനുവരി 30, ബുധനാഴ്‌ച

നാടകാന്തം

നാടകാന്തം/ ശിവപ്രസാദ് പാലോട്


സ്കൂർ വാർഷികമാണ്..അവർ തമ്മിൽ ചെറിയ പിണക്കുണ്ടായിരുന്നു. എങ്കിലും നാടകത്തിൽ ഒരാളെ ഗാന്ധിയായും ഒരാളെ ഗോഡ്സേയായും ഉൾപ്പെടുത്തി.റിഹേഴ്സൽസമയത്തൊന്നും വലിയ പ്രശ്നമുണ്ടായില്ല..


നാടകം സ്റ്റേജിൽ നടക്കുകയായിരുന്നു.. ഗാന്ധി പ്രാർത്ഥന മണ്ഡപത്തിലേക്ക് വരുന്നു. ഗോഡ്സേ എഴുന്നേൽക്കുന്നു. സദസ് മൂകം.

പെട്ടന്നാണ് അതു സംഭവിച്ചത്.ഗാന്ധിയായി വേഷമിട്ടവൻ ഊന്നുവടി കൊണ്ട് ഗോഡ്സേയുടെ മുട്ടു കാലു നോക്കി ഒറ്റയടി.. പിന്നണിയിലെ വെടി ശബ്ദത്തിനൊപ്പം ഗോഡ്സേ വേഷമിട്ടവൻ വലിയ വായിൽ നിലവിളിച്ചു.


സ്റ്റേജിലേക്ക് ഓടിക്കയറുമ്പോളും ബാലൻ മാഷ് തമാശ വിട്ടില്ല..


സംഗതി കറക്ടാ.. ഇതാണ് അന്ന് ഗാന്ധിയും ചെയ്യേണ്ടിയിരുന്നത്..