2014, ജൂലൈ 19, ശനിയാഴ്‌ച

മറുതുണി
----------
ഉടുതുണിക്ക്‌ മറുതുണി ഉണ്ടായിരുന്നില്ല .
അതുകൊണ്ട് തന്നെ അവന്‍ പിച്ചി ചീന്താന്‍ പുറപ്പെട്ടപ്പോള്‍
രണ്ടും കല്പിച്ചു അവള്‍ അത് അഴിച്ചെടുത്ത് ഭദ്രമായി ചുരുട്ടിപ്പിടിച്ചു .

കൂലി
-------
ഇഞ്ചിഞ്ചായി കൊല്ലാന്‍ നിങ്ങള്ക്ക് അറിയാമല്ലോ ..
ആ നിലയ്ക്ക് ഈ പണി നിങ്ങള്ക്ക് എന്തെളുപ്പം ..
ഒറ്റ വലിക്കു കൊന്നാല്‍ മതിയല്ലോ .
രണ്ടു ലക്ഷം വരുമാനവും ..
ആരാച്ചാരായി പോകാന്‍ ഭാര്യ നിര്‍ബന്ധിക്കുന്നു