2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച


കുചേല വൃത്തം 

ഉമ്മറത്ത്‌ എത്തിയ കുചേലനെ വരവേല്‍ക്കാന്‍ 
കൃഷ്ണന്‍ ഓടിയടുക്കും മുന്‍പേ 
കരിമ്പൂച്ചകള്‍ ചാടി വീണു. 
കുചേലന്റെ ചേലയഴിച്ചു 
ദേഹ പരിശോധന തുടങ്ങി. 
കൃഷ്ണന് ഇസഡ് കാറ്റഗറി  സുരക്ഷ ഉണ്ടായിരുന്നു.

അഴിഞ്ഞു വീണ അവില്‍ പൊതി ചിതറിയതില്‍
ഇസഡ് കാറ്റഗറി ബാധകമല്ലാത്ത ഉറുമ്പുകള്‍ അരിച്ചു നടന്നു
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ